News India

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍, കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍. ഡോ. ബെല്ലെ മൊനാപ്പ ഹെഗ്‌ഡെ(മെഡിസിന്‍), നരീന്ദര്‍ സിങ് കപാനി(മരണാനന്തരംസയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്), ബി.ബി. ലാല്‍(ആര്‍ക്കയോളജി), മൗലാന വഹിദുദ്ദീന്‍ ഖാന്‍(സ്പിരിച്വലിസം) എന്നിവരും പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി. മലയാളിയുടെ പ്രിയഗായിക ഗായിക കെ.എസ്.ചിത്ര ഉള്‍പ്പെടെ 10 പേരാണ് ഇത്തവണ പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. തരുണ്‍ ഗൊഗോയ്(പബ്ലിക് അഫയേഴ്‌സ്)ക്കും രാം വിലാസ് പസ്വാനും(പബ്ലിക് അഫയേഴ്‌സ്) കാല്‍ബേ സാദിഖിനും കേശുഭായ് പട്ടേലിനും(പബ്ലിക് അഫയേഴ്‌സ്) മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രശേഖര്‍ കംബറ(ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍), സുമിത്ര മഹാജന്‍(പബ്ലിക് അഫയേഴ്‌സ്), നൃപേന്ദ്ര മിശ്ര(സിവില്‍ സര്‍വീസ്), രജനികാന്ത് ദേവിദാസ് ഷ്‌റോഫ്(ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി), തര്‍ലോചന്‍ സിങ്(പബ്ലിക് അഫയേഴ്‌സ്) എന്നിവരാണ് പദ്മ ഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.