News India

പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും; അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ ചര്‍ച്ചയില്ല

ന്യൂഡല്‍ഹി: നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാരില്‍ വീണ്ടു വിചാരം. ചര്‍ച്ചക്ക് പകരം, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇരുസഭകളിലും പ്രസ്താവന നടത്തിയേക്കും. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന കാര്യോപദേശക സമിതി യോഗങ്ങള്‍ തീരുമാനമെടുക്കും.