News India

ഇന്ത്യ ചൈന സംഘര്‍ഷം തുടരുന്നതിനിടെ പാര്‍ലമെന്റ് സമിതി ഈ മാസം 28-നു ലേ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘര്‍ഷം തുടരുന്നതിനിടെ പാര്‍ലമെന്റ് സമിതി ഈ മാസം 28 നു ലേ സന്ദര്‍ശിക്കും. കിഴക്കന്‍ ലഡാക്കിലെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സേന പിന്മാറണമെന്ന് കോര്‍ കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. ശൈത്യ കാലത്ത് നിയന്ത്രണ അതിര്‍ത്തിയില്‍ തന്നെ തുടരാനുള്ള ഒരുക്കങ്ങളുമായി ചൈന. മുന്‍ നിരയിലുള്ളവരെ മാറ്റി ചൈന പുതിയ സൈനികരെ എത്തിച്ചു.