News India

രാജ്യത്തെ സ്‌കൂളുകള്‍ ഭാഗീകമായി തുറക്കാന്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകള്‍ ഭാഗീകമായി തുറക്കാന്‍ അനുമതി. 9 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് പഠന സംബന്ധമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ സ്‌കൂളില്‍ വരാം. നിര്‍ബന്ധമായും വിദ്യാര്‍ത്ഥികള്‍ വരേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശം വ്യക്തമാക്കുന്നു.