കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥിനി സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം
മുംബൈ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാര്‍ഥിനി സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെ നിരീക്ഷിക്കും. കൊല്‍ക്കത്തയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലുണ്ടായിരുന്നവരെയാണ് നിരീക്ഷിക്കുക. അതേസമയം, വുഹാനിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് 737 വിമാനം ഇന്ന് ഉച്ചയ്ക്ക് 12.30 ന് മുംബൈയില്‍ നിന്ന് പുറപ്പെടും.