News India

അണ്‍ലോക്കില്‍ ജനങ്ങള്‍ ജാഗ്രതക്കുറവ് കാട്ടരുത്-പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ന്യൂഡല്‍ഹി: 80 കോടി പേര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ അഞ്ച് മാസത്തേക്ക് സൗജന്യമായി നല്‍കുന്നതായി പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ രാജ്യം അണ്‍ലോക്ക്2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ ജാഗ്രതക്കുറവ് കാട്ടരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം നടന്നടുക്കുന്നു. എത്രയും പെട്ടെന്ന് അതിലേക്ക് രാജ്യം എത്തിച്ചേരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം.