കന്യാസ്ത്രീകൾ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതം: പീയുഷ് ഗോയൽ
ന്യൂഡൽഹി: കന്യാസ്ത്രീകൾ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. ചില പരാതികൾ ലഭിച്ചപ്പോൾ അന്വേഷിക്കുകയും രേഖകൾ പരിശോധിച്ച് കന്യസ്ത്രീകളെ യാത്ര ചെയ്യാൻ അനുവദിക്കുകയുമാണ് ചെയ്തത്. എബിവിപി പ്രവർത്തകർ ആക്രമിച്ചുവെന്നത് ആരോപണം മാത്രമാണെന്നും സംഭവത്തെ കേരള സർക്കാർ ന്യുനപക്ഷ പ്രീണനത്തിന് ഉപയോഗിച്ചുവന്നും പീയുഷ് ഗോയൽ ആരോപിച്ചു.