News India

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ഇന്ന് ഡൽഹിയിൽ ചേരും. കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ പോളിങ് ഒന്നിൽ അധികം ഘട്ടങ്ങളിൽ ആയി നടത്താൻ ആലോചന. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 7 ഓടെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഇന്നലെ സൂചിപ്പിച്ചു.