News India

+2 പരീക്ഷയുടെ മൂല്യനിർണ്ണയ രീതി; രണ്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണ്ണയ രീതി രണ്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. സിബിഎസ്ഇ മൂല്യ നിർണ്ണയ രീതി അറിഞ്ഞ ശേഷം സംസ്ഥാന ബോർഡുകൾ നടത്തുന്ന പ്ലസ് ടു പരീക്ഷ റദ്ദാക്കണം എന്ന ആവശ്യം പരിഗണിക്കാം എന്ന് സുപ്രീം കോടതി അറിയിച്ചു. ഇതിനിടെ NEET പരീക്ഷ ഓഗസ്റ്റിൽ നടത്താൻ കഴിയുമോ എന്ന് ചർച്ച ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച് ചേർത്ത ഉന്നതതല യോഗം നാളെ ചേരും.

Watch Mathrubhumi News on YouTube and subscribe regular updates.