News India

പൗരത്വ നിയമം കീറിയെറിഞ്ഞവര്‍ പാകിസ്താന്റെ ഭാഷയാണ് സംസാരിക്കുന്നത് - പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പൗരത്വ നിയമം കീറിയെറിഞ്ഞവര്‍ പാകിസ്താന്റെ ഭാഷയാണ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ നാടിനെ വിഭജിക്കുന്നവര്‍ക്ക ഒപ്പം ചേരുകയാണ്. നിയമം കീറിയെറിഞ്ഞവര്‍ ആദ്യം ഭരണഘടന വായിക്കണം. കോണ്‍ഗ്രസിന്റെ കണ്ണില്‍ മുസ്ലീങ്ങള്‍ മുസ്ലീം മാത്രമാണ്; എന്നാല്‍ സര്‍ക്കാരിന്റെ കണ്ണില്‍ അവര്‍ ഭാരതീയരാണെന്നും മോദി പറഞ്ഞു.