News India

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിക്ക് തുടക്കം; ചരിത്രദിനമെന്ന് മോദി

ഗോരഖ്പുര്‍: രാജ്യത്തെ കര്‍ഷകര്‍ കാത്തിരുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിക്ക് തുടക്കം. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബൃഹത്പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി രാജ്യത്തെ കഠിനാധ്വാനികളായ കോടിക്കണക്കിന് കര്‍ഷകരുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുമുളപ്പിക്കുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിക്ക് തുടക്കംകുറിച്ച ദിവസത്തെ വിശേഷിപ്പിച്ച അദ്ദേഹം കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എന്‍.ഡി.എ. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിനുള്ള തെളിവാണ് ഈ പദ്ധതിയെന്നും പറഞ്ഞു.