News India

സര്‍ജിക്കല്‍ സ്‌ട്രൈക്ക് സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാക്കിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. മേഘങ്ങള്‍ വിമാനങ്ങളെ മറയ്ക്കുന്നത് റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ സഹായിക്കുമെന്നും ആക്രമണം നടത്തിയാല്‍ വിജയിക്കാനാകുമെന്നും താന്‍ നിര്‍ദേശിച്ചുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നു. മോദിക്കെതിരേ ട്രോളുകള്‍ പ്രചരിച്ചതോടെ ബിജെപി ട്വീറ്റ് നീക്കം ചെയ്തു.