News India

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. അണ്‍ലോക്ക് രണ്ടിനെയും അതിര്‍ത്തിയിലെ സംഘര്‍ഷത്തെയും കുറിച്ച് പ്രധാനമന്ത്രി സംസാരിക്കും. അതെസമയം, അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മൂന്നു മാസത്തേക്ക് കൂടി നീട്ടുന്ന പ്രഖ്യാപനം ഇന്നുണ്ടാകും.