News India

കോവിഡ് വാക്‌സിനേഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് യജ്ഞം ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ കുത്തിവയ്പ്പ് കേന്ദ്രങ്ങളില്‍ എത്തുന്നവരുമായി പ്രധാനമന്ത്രി വിഡീയോ കോണ്‍ഫ്രന്‍സ് വഴി ആശയവിനിമയം നടത്തും. അതെസമയം, ആദ്യ കുത്തിവെയ്പ്പ് പ്രധാനമന്ത്രി സ്വീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തിപ്പെടുത്തി.