News India

ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചു - രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ വിദേശികള്‍ ആരുമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. ആരും കടന്നുകയറിയില്ലെങ്കില്‍ പിന്നെയെന്താണ് മേജര്‍ ജനറല്‍മാര്‍ ചര്‍ച്ച ചെയ്യുന്നതെന്ന് കോണ്‍ഗ്രസ്.ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നില്‍ അടിയറവ് വച്ചതായി രാഹുല്‍ ഗാന്ധി. ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് പി. ചിദംബരം ആവശ്യപ്പെട്ടു.