News India

കേന്ദ്രീകൃത കൗണ്‍സിലിങ്ങിനെതിരെ കേരളത്തിലെ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ കോഴ്‌സുകള്‍ക്കായുള്ള പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത കൗണ്‍സിലിംഗിന് എതിരെ കേരളത്തിലെ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രീകൃത കൗണ്‍സിലിംഗ് മാനേജുമെന്റുകളുടെ ഭരണഘടനപരമായ മൗലിക അവകാശത്തിന്റെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷനെയും മാനേജ്‌മെന്റുകള്‍ ചോദ്യം ചെയ്തിട്ടുണ്ട്.