News India

അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപനം ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നിര്‍വഹിക്കും

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപനം ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ്. എല്ലാ സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരെ ചടങ്ങിലേയ്ക്ക് ക്ഷണിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 200-ല്‍ താഴെ ആളുകള്‍ മാത്രമെ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു എന്ന് രാം ജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രഷറര്‍ സ്വാമി ഗോവിന്ദ ദേവ് ഗിരി അറിയിച്ചു.