News India

ചൈനയുടെ സാന്നിധ്യമില്ലെന്ന മോദിയുടെ പ്രസ്താവന സൈനികരുടെ ജീവത്യാഗവുമായി ബന്ധപ്പെട്ടെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍വകക്ഷിയോഗത്തിലെ പ്രസംഗത്തെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ നീക്കമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യന്‍ മണ്ണില്‍ ചൈനയുടെ സാന്നിധ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് സൈനികരുടെ ജീവത്യാഗവുമായി ബന്ധപ്പെട്ടാണെന്നാണ് വിശദീകരണം.