News India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: കര്‍ശന നിയന്ത്രണങ്ങളോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം. ലോക്‌സഭാ നടപടികള്‍ രാവിലെ ഒമ്പതിന് തുടങ്ങി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയടക്കം അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒരു മണിക്കൂര്‍ നേരത്തേക്ക് സഭ നിര്‍ത്തിവെച്ചു. രാജ്യസഭ ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ചേരും.