News India

ഡല്‍ഹിയില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ തുടരുന്നു

ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ ഡല്‍ഹിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പൊതുവില്‍ മന്ദഗതിയില്‍ ആണ് പോളിംഗ്. ബാബര്‍ പൂരില്‍ പോളിങ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു. ചാന്ദ്‌നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാംബ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെ തല്ലാന്‍ ശ്രമിച്ചത് വിവാദമായി.