News India

സിബിഐയിലെ കൈക്കൂലി കേസില്‍ രാകേഷ് അസ്താനയ്ക്ക് കുരുക്കായി പോളിഗ്രാഫ് ഫലം

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കൈക്കൂലി ആരോപണം പോളിഗ്രാഫ് പരിശോധനയില്‍ ബോധ്യപ്പെട്ടു. അസ്താന കൈക്കൂലി വാങ്ങിയെന്നാണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. കള്ളപ്പണ കേസില്‍ അറസ്റ്റിലായ മാംസവ്യാപാരി മോയിന്‍ ഖുറേഷിയില്‍ നിന്ന് അസ്താന രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് സതീഷ് സന മൊഴി നല്‍കിയത്.