പൗരത്വ നിയമ ഭേദഗതിയിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ഥ്യമായെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിലൂടെ മഹാത്മാ ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചുവെന്ന് രാഷ്ട്രപതി. പൗരത്വ നിയമത്തെ പ്രകീര്‍ത്തിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരെ സംയുക്ത സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം. അക്രമ സമരങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന് മുന്നറിയിപ്പ് നല്കിയ രാഷ്ട്രപതി, അയോധ്യ തര്‍ക്കഭൂമിയിലെ സുപ്രീം കോടതി വിധി പക്വതയോടെയാണ് രാജ്യം സ്വീകരിച്ചതെന്നും ഓര്‍മ്മിപ്പിച്ചു. സംയുക്ത സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് പങ്കെടുത്തത്.