News India

ശശി തരൂരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിയാ മിലിയയില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ പ്രതിഷേധം. പ്രതിഷേധക്കാര്‍ തരൂരിന്റെ വാഹനം തടഞ്ഞു. തരൂര്‍ ഇസ്ലാമിക വിരുദ്ധനാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. രാഷ്ട്രീയമോ, തെറ്റിധാരണയോ ആകാം പ്രതിഷേധത്തിന് കാരണമെന്ന് തരൂർ പ്രതികരിച്ചു.