News India

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു

ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു. വിശ്വാസവോട്ടെടുപ്പിന് നിൽക്കാതെ മുഖ്യമന്ത്രി നാരായണ സ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നാരായണസ്വാമി ഉടൻ ഗവർണറെ കാണും. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് സ്പീക്കർ പ്രഖ്യാപിച്ചു.