News India

സംവരണ ബില്ല്: മുഖ്യമന്ത്രിയെ തള്ളി പി.ബി

ന്യൂഡല്‍ഹി: സംവരണ ബില്ലില്‍ മലക്കം മറിഞ്ഞ് സിപിഎം. സംവരണ ബില്‍ തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും മാനദണ്ഡങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഗുണകരമല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബില്‍ പാസാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ച വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.