News India

കരാര്‍ റദ്ദാക്കിയത് മിഷേലിന് വേണ്ടിയോ? : റഫാലില്‍ കോണ്‍ഗ്രസിനോട് മോദി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് കോണ്‍ഗ്രസ് വേണ്ടെന്നുവച്ചത് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിലെ ഇടനിലക്കാരനായ ക്രിസ്റ്റിയന്‍ മിഷേലിന് വേണ്ടിയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധവിമാന ഇടപാടില്‍ റഫാലിന്റെ എതിരാളിയായ യൂറോ ഫൈറ്ററിനുവേണ്ടി ക്രിസ്റ്റ്യന്‍ മിഷേല്‍ പ്രവര്‍ത്തിച്ചിരുന്നതായി മാധ്യമ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇത് പരാമര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.