News India

മോഷ്ടിച്ച രേഖകള്‍ പരിശോധിക്കേണ്ടതില്ല; റഫാലില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: റഫാല്‍ പോര്‍വിമാന ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്‍കിയ സുപ്രീം കോടതി വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മാധ്യമ റിപ്പോര്‍ട്ടുകളുടെയും മോഷ്ടിക്കപ്പെട്ട അപൂര്‍ണമായ ഫയല്‍ കുറിപ്പുകളുടെയും അടിസ്ഥാനത്തില്‍ ഡിസംബര്‍ 14ന് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പുനഃപരിശോധന ഹര്‍ജികള്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.