News India

റഫാല്‍ കേസുകള്‍ ഇന്ന്: മാറ്റിവെക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പുനഃപരിശോധനാ ഹര്‍ജിയുള്‍പ്പെടെ റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേ, പുതിയ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സമയംതേടി. പുനഃപരിശോധനാ ഹര്‍ജി കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തിങ്കളാഴ്ച തീരുമാനമെടുത്തില്ല. അതേസമയം, കേസ് മാറ്റിവെക്കാന്‍ താത്പര്യമറിയിച്ച മറ്റു കക്ഷികള്‍ക്ക് കത്തുനല്‍കാന്‍ കേന്ദ്രത്തിന് കോടതി അനുമതി നല്‍കി.