News India

ദക്ഷിണേഷ്യന്‍ ആകാശത്തെ ഏറ്റവും മികച്ച വിമാനമാണ് റഫാല്‍: എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ ആകാശത്തെ ഏറ്റവും മികച്ച വിമാനമാണ് റഫാലെന്നു വ്യോമ സേന മുന്‍ ഉപമേധാവി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. ചൈനയുടെ ചെങ്ങ്ദു ജെ 20 വിമാനങ്ങള്‍ക്ക് റഫാലുമായി കിടപിടിക്കാനാകില്ല. റഫാല്‍ ആകാശത്തുണ്ടെങ്കില്‍ മുകളില്‍ വരാന്‍ പോലും പാക് വിമാനങ്ങള്‍ മടിക്കുമെന്നും എയര്‍ മാര്‍ഷല്‍ നമ്പ്യാര്‍. റഫാല്‍ വിമാനങ്ങളുടെ നിര്‍മ്മാണ ഘട്ടത്തില്‍ ഫ്രാന്‍സിലെത്തി വിലയിരുത്തിയ സംഘത്തെ നയിച്ചത് മലയാളിയായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ആയിരുന്നു.