News India

റഫാല്‍ യുദ്ധ വിമാനങ്ങള്‍ അംബാല വ്യോമ താവളത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക കരുത്ത് പകരാന്‍ മികച്ച ആധുനിക യുദ്ധ ശേഷിയോടുകൂടിയുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ അംബാല വ്യോമ താവളത്തിലേക്ക് പറന്നടുക്കുകയാണ്. റഫാല്‍ വിമാനങ്ങള്‍ക്ക് അകമ്പടിയായി രണ്ട് സുഖോയ് പോര്‍വിമാനങ്ങളും പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യോമസേന പുറത്തുവിട്ടു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനങ്ങള്‍ അംബാല വ്യോമ താവളത്തില്‍ പറന്നിറങ്ങും.