News India

തെലങ്കാനയില്‍ പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 30 ആയി

തെലങ്കാനയില്‍ പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 30 ആയി. ഹൈദരാബാദില്‍ മാത്രം 15പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആന്ധ്രാ പ്രദേശില്‍ 10 പേരുടെ ജീവന്‍ പൊലിഞ്ഞു. നിരവധിപേര്‍ മഴ വെള്ളപാച്ചിലില്‍ ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. സൈന്യവും ദുരന്ത നിവാരണ സേനയും ചേര്‍ന്നു ഇരു സംസ്ഥാനങ്ങളിലെയും പ്രളയ ബാധിത മേഖലകളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കൃഷ്ണ, ഗോദാവരി നദികളുടെ കൈവരികള്‍ മിക്കവയും കര കവിഞ്ഞൊഴുകി തുടങ്ങിയതോടെ ഗ്രാമ പ്രദേശങ്ങളില്‍ വന്‍ തോതില്‍ കൃഷി നാശമുണ്ടായി. കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ന്യൂന മര്‍ദ്ധം പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി തുടങ്ങിയതോടെ വടക്കന്‍ കര്‍ണാടകയിലെ ജില്ലകള്‍ പ്രളയ ഭീതിയിലാണ്.