15 സംസ്ഥാനങ്ങളിലായി ഒഴിവ് വന്ന 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്
15 സംസ്ഥാനങ്ങളിലായി ഒഴിവ് വന്ന 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. 41 സീറ്റിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ 16 സീറ്റുകളിലേയ്ക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്. 9 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് 4 മണിക്ക് അവസാനിക്കും.