News India

റാം ചന്തര്‍ ഛത്രപതിയുടെ കൊലപാതകം: റാം റഹീം സിങ്് ഉള്‍പ്പടെ നാലുപേര്‍ കുറ്റക്കാരെന്ന് കോടതി

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ റാം ചന്തര്‍ ഛത്രപതിയുടെ കൊലപാതകക്കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ്് ഉള്‍പ്പടെ നാലുപേര്‍ കുറ്റക്കാരെന്ന് കോടതി. ഈ മാസം പതിനേഴിന് പഞ്ച്കുള സിബിഐ പ്രത്യേക കോടതി ഗുര്‍മീതിന് ശിക്ഷ വിധിക്കും. പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്തര്‍ 2002 ലാണ് കൊല്ലപ്പെടുന്നത്.