രാജ്യത്ത് രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചു
കൈവശമുള്ള 2000 രൂപ നോട്ടുകൾ സെപ്റ്റംബര്‍ 30 വരെ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.അത് വരെ നോട്ടുകൾക്ക് നിയമപ്രാബല്യം തുടരും. കേന്ദ്ര സർക്കാർ തുഗ്ലക്ക് പരിഷ്കാരം തുടരുന്നെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.