നാളെ എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം; രാജ്യം കനത്ത ജാഗ്രതയില്‍
ന്യൂഡല്‍ഹി: നാളെ എഴുപത്തി ഒന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ രാജ്യം കനത്ത ജാഗ്രതയില്‍. അതിര്‍ത്തിയിലും മെട്രോ നഗരങ്ങളിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്കി. റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ബ്രസീലിയന്‍ പ്രസിഡന്റ് ജായില്‍ ബോല്സോനറോ ഇന്ത്യയില്‍ എത്തി. രാഷ്ടപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം ഇന്ന് ഉണ്ടാകും.