News India

റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായി ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രയ്‌ക്കെതിരെ കുരുക്കു മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലണ്ടനിലെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായി ചോദ്യം ചെയ്തു. വിവാദ വ്യവസായി സി.സി തമ്പിയും ആയുധ വ്യാപാരി സഞ്ജീവ് ഭണ്ഡാരിയുമായുള്ള ബന്ധം ഉള്‍പ്പെടെ 40 ചോദ്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വദ്രയ്ക്കു മുന്നില്‍ വച്ചത്.