News India

കേന്ദ്രത്തെ പ്രതിസന്ധിയിലാക്കാതെ ആര്‍എസ്എസ്; കാശി, മഥുര ക്ഷേത്ര വിഷയത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കില്ല

ന്യൂഡല്‍ഹി: അയോദ്ധ്യ കേസ് അനുകൂലമായാലും മഥുര, കാശി ക്ഷേത്ര വിഷയങ്ങളില്‍ തത്കാലം സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് ആര്‍.എസ്.എസിന്റെ തീരുമാനം. ഉടന്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തി കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാനാണ് ആര്‍.എസ്.എസിന്റെ ഈ തീരുമാനം. ആയോദ്ധ്യ വിധി വന്നതിന് പിന്നാലെ ദേശീയതലത്തില്‍ ഇന്ത്യന്‍ മൂല്യങ്ങളെ കുറിച്ച് പ്രചാരണം നടത്താനാണ് ആര്‍.എസ്.എസിന്റെ പദ്ധതി.