News India

വിധിയെ സ്വാഗതം ചെയ്യുന്നു, ജയപരാജയ വീക്ഷണത്തില്‍ കാണേണ്ടതില്ല: മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: കോടതിവിധി എല്ലാ ബലിദാനികള്‍ക്കും സമര്‍പ്പിക്കുകയാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. വിധിയെ ജയപരാജയ വീക്ഷണത്തില്‍ കാണേണ്ടതില്ല. ക്ഷേത്രനിര്‍മ്മാണത്തില്‍ ആര്‍.എസ്.എസ് പങ്കുവഹിയ്ക്കും. എല്ലാവരും ചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കുമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.