News India

ക്ഷേത്രപ്രവേശനം ഏറ്റവും വലിയ അവകാശം, വിലക്ക് ഭരണഘടനാ ലംഘനം: സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഏതെങ്കിലും മതത്തിന്റേയോ ലിംഗത്തിന്റേയോ പേരില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്നും വിലക്ക് ഭരണഘടനാ ലംഘനമെന്നും പുനഃപരിശോധന വേണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുനഃപരിശോധന ഹര്‍ജികളുമായി കോടതിയെ സമീപിച്ചവര്‍ അടിസ്ഥാനമില്ലാത്ത വാദമാണ് ഉന്നയിച്ചതെന്നും സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു.