News India

ശബരിമലയില്‍ പോയെന്ന് നാല്‍പത്തിയെട്ടുകാരി ശാന്തി

ചെന്നൈ: ശബരിമല ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച് സര്‍ക്കാരിന്റെ പട്ടികയിലുള്ള നാല്‍പത്തിയെട്ടുകാരി. തമിഴ്‌നാട് വേലൂര്‍ സ്വദേശി ശാന്തിയാണ് മാതൃഭൂമി ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. നാല്‍പത്തിയെട്ടുകാരിയായ ശാന്തി കഴിഞ്ഞ മൂന്ന് വര്‍ഷമായി ശബരിമല ദര്‍ശനം നടത്താറുണ്ടെന്നും പറഞ്ഞു.