News India

യുവതി പ്രവേശനം: വിശാല ബെഞ്ചിന് വിഷയങ്ങള്‍ തീരുമാനിക്കാന്‍ മൂന്നാഴ്ച സമയം

ന്യൂഡല്‍ഹി: വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വരേണ്ട വിഷയങ്ങള്‍ തയാറാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ജനുവരി 17-ന് പരിഗണനാ വിഷയങ്ങള്‍ തയാറാക്കുന്നതിന് സെക്രട്ടറി ജനറല്‍ അഭിഭാഷകരുടെ യോഗം വിളിച്ചുചേര്‍ക്കും. വിഷയങ്ങള്‍ തയാറായാല്‍ ഉടന്‍ ഒമ്പതംഗ ഭരണഘടന ബഞ്ചിന് മുമ്പാകെ വാദം കേള്‍ക്കും. ശബരിമല യുവതി പ്രവേശന വിഷയത്തിലാകും ആദ്യം വാദം കേള്‍ക്കുകയെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു.