News India

ചിട്ടിതട്ടിപ്പ്: അന്വേഷണം തടസപ്പെടുത്തിയ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ചിട്ടി തട്ടിപ്പ് കേസില്‍ അന്വേഷണം തടസപ്പെടുത്തിയതിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൊല്‍ക്കത്താ കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സിബിഐ നല്‍കിയ സത്യവാങ്മൂലവും കോടതി പരിശോധിക്കും.