News India

ശാരദ ചിട്ടി തട്ടിപ്പ്: മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കി

ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ അറസ്റ്റിലായേക്കും. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. ഏഴുദിവസത്തിനകം വിലക്ക് ഒഴിവാകും. ഇതിനുശേഷം നിയമാനുസൃത നടപടികളുമായി സി ബി ഐക്ക് മുന്നോട്ടു പോകാമെന്ന് കോടതി പറഞ്ഞു.