തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുണ്ടാക്കി മത്സരിക്കാനൊരുങ്ങി ശശികല പക്ഷം
ചെന്നൈ: അണ്ണാഡിഎംകെയുടെ അധികാരം പിടിക്കാന്‍ എളുപ്പത്തില്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുണ്ടാക്കി മത്സരിക്കാനൊരുങ്ങി ശശികല പക്ഷം. ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലാണ് സഖ്യം രൂപീകരിക്കുക. തിരഞ്ഞെടുപ്പിന് ശേഷം അണ്ണാ ഡിഎംകെയെ വീണ്ടെടുക്കുമെന്ന് ദിനകരന് വ്യക്തമാക്കുകയും ചെയ്തു.