News India

'ജഡ്ജിമാരുടെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാൻ കഴിയില്ല'

കോടതികളിൽ ജഡ്ജിമാർ നടത്തുന്ന പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി. ജഡ്ജിമാരുടെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് ജനങ്ങൾ അറിയേണ്ടത് ഉണ്ടെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം ചികിത്സക്കായി ആയി ഡോക്ടർ നൽകുന്ന കയ്പുള്ള മരുന്നായി കണ്ടാൽ മതിയെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.