News India

ഡല്‍ഹി കലാപം: അനുബന്ധ കുറ്റപത്രത്തില്‍ സീതാറാം യെച്ചൂരിയുടെ പേരും

ന്യൂഡല്‍ഹി: ഡല്‍ഹി കലാപകേസില്‍ പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ യെച്ചൂരിയുടെ പേരും. സാമ്പത്തിക വിദഗ്ധ ജയന്തി ഘോഷ്, പ്രഫ അപൂര്‍വാനന്ദ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തില്‍. കലാപത്തിന് ഇവര്‍ പ്രേരണ നല്‍കിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ ഡല്‍ഹി പോലീസ്. അതേസമയം പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദനാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് യെച്ചൂരി പ്രതികരിച്ചു.