News India

കോവഡാനന്തരം അനാഥരായ ഒരു കുട്ടിയും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം- സുപ്രീം കോടതി

ന്യൂഡൽ​ഹി: കോവിഡിനെ തുടർന്ന് അനാഥരായ ഒരു കുട്ടിയും രാജ്യത്ത് പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം എന്ന് സുപ്രീം കോടതി. കോടതിയുടെ പ്രത്യേക ഉത്തരവിന് കാത്തിരിക്കാതെ ഇതിനായി നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നിർദേശം നൽകി. 2020 മാർച്ചിന് ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സുപ്രീം കോടതി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.