News India

ഒരേ വാക്‌സിന് രണ്ട് വില; വാക്‌സിന്‍ നയത്തെ ചോദ്യംചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് ആകമാനം ഒരേ വിലയ്ക്ക് കോവിഡ് വാക്സിൻ ലഭിക്കുന്ന നയമാണ് വേണ്ടതെന്ന് സുപ്രീംകോടതി. വാക്സിൻ ലഭിക്കാൻ കോവിൻ ആപ്പിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി വാക്കാൽ ആവശ്യപ്പെട്ടു. എല്ലാം ശരിയായി നടക്കുന്നുവന്ന അവകാശപ്പെടുന്ന സത്യവാങ്മൂലം അല്ല കേന്ദ്ര സർക്കാരിൽനിന്ന് കോടതി പ്രതീക്ഷിക്കുന്നത് എന്നും കോടതി വ്യക്തമാക്കി. ഇതിനിടെ കോവിഷീൽഡ്‌ വാക്സിൻ ഒറ്റ ഡോസ് ആക്കുന്നത് ഫലപ്രദമാണോയെന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതി തീരുമാനിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.