News India

അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ജനുവരി 29ന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്മാറിയതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കുന്നത് മാറ്റിവച്ചത്.