News India

കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് പരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ്-19 പരിശോധനയ്ക്കുള്ള ഉയര്‍ന്ന പരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ്-19 പരിശോധന ഏകീകരിക്കുന്നത് പരിഗണിച്ചൂടെയെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. നിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രം അറിയിച്ചു.